/sathyam/media/media_files/2025/10/08/sardar-patel-2025-10-08-20-46-43.jpg)
കോട്ടയം: സർദാർ വല്ലഭായ് പട്ടേലിന്റെ 150-മത് ജന്മവാർഷികാഘോഷങ്ങളുടെ ഭാഗമായി കോട്ടയം ജില്ലയിലും പരിപാടികൾ സംഘടിപ്പിക്കുന്നു.
കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവഭാരത് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒക്ടോബർ 31 മുതൽ നവംബർ 16 വരെ പദയാത്രകൾ സംഘടിപ്പിക്കും.
സർദാർ പട്ടേലിന്റെ ചിന്തകൾ യുവക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പദയാത്രക്ക് മുന്നോടിയായി റീൽ മത്സരം, ലേഖന മത്സരം, ക്വിസ് മത്സരങ്ങൾ എന്നിവ സംഘടിപ്പിക്കും. മത്സരങ്ങൾക്ക് 'മൈ ഭാരത്' പോർട്ടൽ വഴി രജിസ്റ്റർ ചെയ്യാം. (https://mybharat.gov.in/pages/unity march).
നവംബർ 26 ന് സർദാർ വല്ലഭായി പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കാരംസദിൽ നിന്ന് കെവഡിയയിലെ ഏകതാ പ്രതിമ വരെ സംഘടിപ്പിക്കുന്ന ദേശീയ പദയാത്രയിൽ ഓരോ ജില്ലകളിൽനിന്നും രണ്ട് പ്രതിനിധികൾ പങ്കെടുക്കും.