മാടപ്പള്ളിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റ സംഭവം.പോലീസ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിനു തൃക്കൊടിത്താനം പോലീസ് റിപ്പോര്‍ട്ട് കൊടുത്തു. വിദ്യാര്‍ത്ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നു പോലീസ്.

ജനുവരി 26ന് മാടപ്പള്ളി മോസ്‌കോയിലായിരുന്നു സംഭവം. തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് സഹപാഠികളും അയല്‍വാസികളുമായ നാല് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റത്

New Update
police

കോട്ടയം: മാടപ്പള്ളിയില്‍ വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ ക്രൂരമര്‍ദനമേറ്റ സംഭവം, പോലീസ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിനു തൃക്കൊടിത്താനം പോലീസ് റിപ്പോര്‍ട്ട് കൊടുത്തു. 

Advertisment

ജനുവരി 26ന് മാടപ്പള്ളി മോസ്‌കോയിലായിരുന്നു സംഭവം.

തര്‍ക്കത്തില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയ്ക്കാണ് സഹപാഠികളും

അയല്‍വാസികളുമായ നാല് വിദ്യാര്‍ത്ഥികളുടെ മര്‍ദനമേറ്റത്. 

മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചതോടെയാണു മര്‍ദനമേറ്റ വിവരം ഇന്നലെ വിദ്യാര്‍ഥിയുടെ മാതാപിതാക്കള്‍ അറിഞ്ഞത്.


തുടര്‍ന്നു തൃക്കൊടിത്താനം പോലീസില്‍ വിദ്യാര്‍ഥിയുടെ മാതാവ് പരാതി നല്‍കി. ജുവനൈല്‍ കേസായതിനാല്‍, പ്രായപൂര്‍ത്തിയാകാത്തതിനാല്‍ കേസ് എടുത്തില്ല. 

പോലീസ് ജുവനൈല്‍ ജസ്റ്റിസ് ഫോറത്തിനു റിപ്പോര്‍ട്ട് കൊടുത്തു. 

ഇവിടെ നിന്നുള്ള നിര്‍ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും തൃക്കൊടിത്താനം പോലീസ് അറിയിച്ചു.

Advertisment