കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ ശാസ്ത്ര, കരകൗശല മേളയും റോബോട്ടിക്സ് പ്രദർശനവും നടന്നു

New Update
kattikkunnu science fare

കാട്ടിക്കുന്ന്/വൈയ്ക്കം: കുട്ടികളുടെ ശാസ്ത്രാവബോധവും നിരീക്ഷണ പാടവവും കഴിവും കരവിരുതും സമന്വയിപ്പിക്കുന്ന ശാസ്ത്ര, കരകൗശല മേളയും റോബോട്ടിക്സ് പ്രദർശനവും കാട്ടിക്കുന്ന് ലേക് മൗണ്ട് പബ്ലിക് സ്കൂളിൽ നടന്നു. റോബോട്ടിക്സ് യന്ത്രങ്ങളുടെ പ്രദർശനത്തിലൂടെ കുട്ടികളുടെ ശാസ്ത്ര ബുദ്ധിയും, ജ്ഞാനശക്തിയും വെളിച്ചം കാണുകയായിരുന്നു. 

Advertisment

kattikkunnu science fare-3

സ്കൂൾ പ്രിൻസിപ്പൽ  മായ ജഗൻ അദ്ധ്യക്ഷയായിരുന്നു. അനുദിനം, പുതിയ കണ്ടുപിടുത്തങ്ങളും മാറ്റങ്ങളുമായി ലോകം കുതിയ്ക്കുന്ന ഈ നൂറ്റാണ്ടിൽ  ശാസ്ത്രത്തിൻ്റെയും സാങ്കേതികവിദ്യയുടെയും വഴിയിലൂടെ കുട്ടികളെ സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഇത്തരം മേളകൾ. 

kattikkunnu science fare-4

എല്ലാ കുട്ടികളിലും, എല്ലാ മനുഷ്യരിലും അപാരമായ കഴിവുകൾ ഉണ്ടല്ലോ. എന്നാൽ അത് വേണ്ട വിധത്തിൽ ഉപയോഗിക്കാനോ അഥവാ അത് പുറത്ത് പ്രദർശിപ്പിക്കാനോ പലപ്പോഴും സാഹചര്യം ഉണ്ടായിരുന്നില്ല. അത്തരം ഒരു കാലം നമുക്ക് ഉണ്ടായിരുന്നു. 

kattikkunnu science fare-5

എന്നാൽ ഇന്ന് അതെല്ലാം പഴയ കഥകളായി മാറി. എല്ലാവരുടെയും കഴിവുകൾ ഉപയോഗിക്കാനും അതുമായി ബന്ധപ്പെട്ട മേഖലകളിൽ പ്രദർശിപ്പിക്കാനും അനുകൂല സാഹചര്യങ്ങൾ ധാരാളമുണ്ട്.

kattikkunnu science fare-8

ആരോഗ്യ മേഖലയിൽ ആയാലും, എൻജിനീയറിംഗ് മേഖലയിൽ ആയാലും വാനശാസ്ത്ര രംഗത്തായാലും സാങ്കേതിക വിദ്യയുടെ അതിനൂതന സംഭാവനകൾ ലോകം ഇരുകൈയും നീട്ടി സ്വീകരിച്ചു കൊണ്ടിരിക്കുകയാണെന്ന് മായാ ജഗൻ അധ്യക്ഷ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. 

kattikkunnu science fare-2

ആധുനിക ശാസ്ത്രത്തിൻ്റെ കണ്ടു പിടുത്തങ്ങളെക്കുറിച്ചും, അതിൻ്റെ  ഗുണഫലം ജനങ്ങളിൽ ഉടനടി ലഭിക്കുന്നതും മറ്റും വളരെ കൃത്യമായി, മുഖ്യാതിഥിയായ  റൊട്ടേറിയൻ ജെറിൻ മാത്യു, മേള ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. 

kattikkunnu science fare-7

ലേക് മൗണ്ട് ഇൻസ്റ്റിറ്റ്യൂഷൻസ് ട്രഷറർ പ്രൊഫസർ  ടി  ശാന്തകുമാരി, റോട്ടറി കൊച്ചിൻ ടൈറ്റൻസ് പ്രസിഡൻ്റ് റൊട്ടേറിയൻ ക്യാപ്റ്റൻ രമേഷ് കൃഷ്ണ, പി ടി എ ട്രഷറർ പദ്മകുമാർ ടി എം, റോബോട്ടിക്സ് ഇൻസ്ട്രക്ടർ രോഹിത്, റോട്ടറി കൊച്ചിൻ ടൈറ്റൻസ് സെക്രട്ടറി റൊട്ടേറിയൻ പ്രവീൺ വിശ്വനാഥൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

kattikkunnu science fare-9

മേളയിൽ പങ്കെടുത്ത മത്സരാർത്ഥികളുമായി സംവദിച്ച്  സംശയനിവാരണം നടത്തിയത് കുട്ടികൾക്ക് ആത്മവിശ്വാസം നൽകി. പ്രദർശനത്തിൽ ഉൾപ്പെട്ട ഏറ്റവും മികച്ചതിന് സമ്മാനം നൽകി അനുമോദിച്ചു.  കരകൗശല - ഭക്ഷ്യമേള ഉത്പന്നങ്ങളുടെ ബാഹുല്യത്താൽ ഒന്നിനൊന്ന് മെച്ചമായിരുന്നു. 

ചടങ്ങിൽ ലക്ഷ്മി പ്രിയ സ്വാഗതവും, കുമാരി ദേവിക എം ഡി നന്ദിയും രേഖപ്പെടുത്തി.

Advertisment