രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തികശാസത്ര സെമിനാർ നടത്തി

New Update
seminar conducted

രാമപുരം: രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ സാമ്പത്തിക ‘ശാസ്ത്രജ്ഞരല്ലാത്തവർക്കുള്ള സാമ്പത്തികശാസ്ത്രം’ എന്ന വിഷയത്തിൽ അക്കാദമിക് സെമിനാർ സംഘടിപ്പിച്ചു. 

Advertisment

കേന്ദ്ര സാമ്പത്തിക മന്ത്രാലയത്തിലെ ഡയറക്ടർ ഡോ. മനു ജെ വെട്ടിക്കൻ ഐ.ഇ.എസ് സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യപ്രഭാഷണം നടത്തി. 

സാങ്കേതിക രംഗം, മാധ്യമ മേഖല, സാമൂഹിക പ്രവർത്തനം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ സാമ്പത്തികശാസ്ത്രത്തിനുള്ള പ്രായോഗിക പ്രസക്തിയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി സംവദിച്ചു. 

ദൈനംദിന ജീവിതത്തിൽ പോലും സാമ്പത്തിക അവബോധം എത്രത്തോളം നിർണായകമാണെന്ന കാര്യവും അദ്ദേഹം വിശദീകരിച്ചു.

സെമിനാറിന് കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ആമുഖ പ്രഭാഷണം നടത്തി. 

വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് പ്രകാശ് ജോസഫ്, ചീഫ് ക്വാളിറ്റി അഷുറൻസ് ഓഫീസർ സുനിൽ കെ. ജോസഫ്, ഐ.ക്യൂ.എ.സി കോർഡിനേറ്റർ കിഷോർ തുടങ്ങിയവരും സംസാരിച്ചു.

Advertisment