/sathyam/media/media_files/2025/12/26/shudhikalasha-kriya-2025-12-26-13-33-16.jpg)
മണ്ണയ്ക്കനാട്: മണ്ണയ്ക്കനാട് ചിറയിൽ ജലാധിവാസ ഗണപതി ശാസ്താ ക്ഷേത്രം, കാവിൽ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ നവീകരണത്തിന് ശേഷമുള്ള ശുദ്ധികലശം നടത്തി. തന്ത്രി മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു.
മണ്ണയ്ക്കനാട് ശ്രീകോവിലുകളുടെ സോപാനം പിച്ചള പൊതിഞ്ഞതു ഉൾപ്പെടെ നവീകരണ പ്രവർത്തനങ്ങളാണ് പൂർത്തിയാക്കിയത്. ദീപാന്ത ശുദ്ധികൾ, വാസ്‌തു പുണ്യാഹം, പ്രസാദ ശുദ്ധി ക്രിയകൾ തുടങ്ങിയവ ആദ്യ ദിനം നടന്നു.
ബ്രഹ്‌മ കലശാഭിഷേകം, നവകാഭിഷേകം എന്നിവയാണ് സമാപന ദിനത്തിലെ പ്രധാന ചടങ്ങുകളായി നടത്തിയത്.
നാളെ (ശനിയാഴ്ച) ചിറയിൽ ശാസ്ത്‌താ ക്ഷേത്രത്തിൽ മണ്ഡല സമാപനം. 29 ന് കാവിൽ ഭഗവതി ക്ഷേത്രത്തിൽ മണ്ഡല സമാപനത്തിൻ്റെ ഭാഗമായി കൊണ്ടമറുക് വിഷ്ണു നീലകണ്‌ഠൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ പുറക്കളത്തിൽ ഗുരുതി.
ജനുവരി 14 ന് മകരവിളക്ക് ദിനത്തിൽ ചിറയിൽ ജലാധിവാസ ഗണപതി ശാസ്‌താ ക്ഷേത്രത്തിൽ ദീപക്കാഴ്‌ച, അത്താഴ പ്രസാദ ഊട്ട്, ഏറ്റുമാനൂർ ബോലേനാഥ ഭജൻസിൻ്റെ ഭജന എന്നിവ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us