ഏറ്റുമാനൂരില്‍ അകന്നു കഴിഞ്ഞിരുന്ന ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി വീടിന് തീ വെച്ചു; യുവാവ് അറസ്റ്റില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
arrest Untitleeed.jpg

ഏറ്റുമാനൂര്‍ : ഭാര്യയുടെ വീട്ടില്‍ അതിക്രമിച്ചു കയറി വീടിന് തീ വെച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആയാംകുടി കപ്പേള ജംഗ്ഷന്‍ ഭാഗത്ത് മുത്തേടത്ത് വീട്ടില്‍ സിബി ജോസഫ്  (47) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

Advertisment

ഇയാള്‍ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടു മണിയോടുകൂടി അകന്നു കഴിഞ്ഞിരുന്ന ഭാര്യയും മകനും താമസിക്കുന്ന വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോള്‍ ജനല്‍ പാളിയിലൂടെ ഒഴിച്ച് വീടിനകത്ത് കിടന്നിരുന്ന ഫര്‍ണിച്ചറും മറ്റും കത്തിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. 

പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇയാളെ  പിടികൂടുകയുമായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Advertisment