/sathyam/media/media_files/2025/11/18/skill-development-centre-inauguration-2025-11-18-14-24-32.jpg)
രാമപുരം: വിദ്യാർത്ഥികളുടെ തൊഴിൽക്ഷമതയും പ്രായോഗിക പരിജ്ഞാനവും വർധിപ്പിക്കുന്നതിനായി രാമപുരം മാർ ആഗസ്തിനോസ് കോളേജിൽ സ്കിൽ ഡെവലപ്പ്മെന്റ് സെന്റർ ഉദ്ഘാടനം ചെയ്തു. എൻഎസ്‌ഡിസി പാർട്ണറായ കെൽട്രോണിന്റെ സഹകരണത്തോടെ ബ്യൂട്ടി ആന്റ് വെൽനെസ് കോഴ്സാണ് സെന്ററിൽ ആരംഭിച്ചിരിക്കുന്നത്.
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർക്കാർ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. കൂടാതെ നാല് വർഷ ഓണേഴ്‌സ് ഡിഗ്രി വിദ്യാർത്ഥികൾക്ക് ഈ കോഴ്സിന്റെ ഭാഗമായി അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റിൽ 3 ക്രെഡിറ്റ് പോയിന്‍റ് കൂടി ലഭിക്കുന്നതാണ്.
സ്കിൽ ഡെവലപ്പ്മെന്റ് സെന്ററിന്റെ ഭാഗമായി സംഘടിപ്പിച്ച വർക്ക്ഷോപ്പ് കോളേജ് മാനേജർ റവ. ഫാ. ബെർക്മാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പ്രമുഖ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് ടിന്റു ഭദ്രൻ വർക്ക്ഷോപ്പ് നയിച്ചതോടൊപ്പം, തത്സമയ മേക്കപ്പ് സെഷൻ നടത്തി വിദ്യാർത്ഥികൾക്ക് പ്രായോഗിക പരിശീലനവും നൽകി. സൗന്ദര്യപരിചരണ രംഗത്തെ പുതിയ പ്രവണതകളും തൊഴിൽ അവസരങ്ങളും സംബന്ധിച്ച വിവരങ്ങൾ അവർ വിദ്യാർത്ഥികളുമായി പങ്കുവച്ചു.
പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. കെൽട്രോൺ റീജിയണൽ പ്രോജക്റ്റ് കോർഡിനേറ്റർ ആദിത്യ രാജ്, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് അലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
കോളേജ് വിദ്യാർത്ഥികളെ കൂടാതെ +2 പാസ്സായ ആർക്കും ഈ കോഴ്‌സിൽ ചേരാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: +91 94954 43421
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us