/sathyam/media/media_files/2025/04/27/zNTp2rladyQNO4G1F22F.jpg)
കോട്ടയം: കൈറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സോഫ്റ്റ്വെയര്‍ സ്വാതന്ത്ര്യദിനാഘോഷം വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്വെയറുകള്‍ക്ക് നല്‍കിവരുന്ന പ്രാധാന്യം ഇനി ഓപ്പണ്‍ ഹാര്‍ഡ്വെയറുകള്‍ക്കും പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രാധാന്യവും ഉപയോഗവും പൊതു സമൂഹത്തെ മനസിലാക്കിക്കുന്നതിന് ലിറ്റില്‍ കൈറ്റ്സ് ക്ലബ്ബുകളുടെ നേതൃത്വത്തില്‍ അടുത്തയാഴ്ച്ച ഇന്‍സ്റ്റാള്‍ ഫെസ്റ്റുകള്‍ സംഘടിപ്പിക്കുമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പറഞ്ഞു.
ഡി.എ.കെ.എഫ് ജില്ലാ പ്രസിഡന്റ് ടോണി ആന്റണി സെമിനാറിന് നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ പങ്കെടുത്തു.
സ്വതന്ത്ര ഓപ്പറേറ്റിംഗ് സിസ്റ്റം കൈറ്റ് ഒ.എസ് 22.04 പൊതുജനങ്ങള്‍ക്ക് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കി. ജില്ലാ കോ ഓര്‍ഡിനേറ്റര്‍ തോമസ് വര്‍ഗീസും മാസ്റ്റര്‍ ട്രയിനര്‍മാരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.