/sathyam/media/media_files/2026/01/31/solar-boat-2026-01-31-19-20-44.jpg)
വൈക്കം: തവണക്കടവ്-വൈക്കം ജലപാതയില്‍ അനുവദിച്ച മൂന്നു സോളാര്‍ ബോട്ടുകള്‍ ഫെബ്രുവരി 20ന് എത്തും.
പഴയ ബോട്ടുകള്‍ ഇവിടെനിന്നു നീക്കം ചെയ്യും. പുതിയ ബോട്ട് വരുന്നതോടെ ഇവിടെ നാലു സോളര്‍ ബോട്ടുകളാവും.
ഒരു സോളാര്‍ ബോട്ടും മൂന്ന് സ്റ്റീല്‍ ബോട്ടുകളും ഇവിടെ സര്‍വിസിലുണ്ട്.
2017 ലാണ് ഇന്ത്യയില്‍ ആദ്യ സോളാര്‍ ബോട്ടായ ആദിത്യ സര്‍വിസിനു തുടക്കം കുറിച്ചത്. ഇതു വിജയമായതോടെയാണ് പുതിയ സര്‍വിസിനു തുടക്കമായത്.
/filters:format(webp)/sathyam/media/media_files/2026/01/31/sol-2026-01-31-19-22-42.jpg)
അന്തരീക്ഷ മലിനീകരണവും ശബ്ദ മലിനീകരണവും ഇല്ലാത്ത സര്‍വിസാണിത്. സൂര്യപ്രകാശത്തില്‍നിന്നു ലഭിക്കുന്ന ഊര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഇന്ധന ചെലവുമില്ല.
പരമ്പരാഗത ഡീസല്‍ സര്‍വിസിനെ അപേക്ഷിച്ചു യാത്രക്കാര്‍ക്കു കുലുക്കവും അനുഭപ്പെടില്ല. അറ്റകുറ്റപണികളും കുറവാണ്.
സൂര്യപ്രകാശം ലഭിക്കുന്നിടത്തോളം സമയം സര്‍വിസ് നടത്താന്‍ കഴിയുമെന്നതാണു സോളാര്‍ ബോട്ടിന്റെ സവിശേഷത.
പുതിയ സര്‍വീസുകള്‍ ഫെബ്രുവരി 20ന് രാവിലെ 11ന് മന്തി കെ.ബി. ഗണേശ്കുമാര്‍ ഉദ്ഘാടനം ചെയ്യും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us