തീക്കോയി പഞ്ചായത്തിൽ സോളാർ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ പദ്ധതി, ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും: നടപടി വിനോദ സഞ്ചാര മേഖലയിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമാതോടെ

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി

New Update
solar

തീക്കോയി :  വിനോദ സഞ്ചാര മേഖലയിൽ മാലിന്യ പ്രശ്നം രൂക്ഷമാകുന്നു, മാലിന്യം തള്ളുന്നവരെ പിടിക്കാൻ വ്യാപകമായി  നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാൻ തീക്കോയി പഞ്ചായത്ത്. 

Advertisment

പഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ആനിയിളപ്പ് മുതൽ വഴിക്കടവ് കുരിശുമല വരെയുള്ള 17 സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ അംഗീകാരമായി. ഗ്രാമ-ജില്ലാ പഞ്ചായത്തുകളുടെ 2025-26 വാർഷിക പദ്ധതി പ്രകാരം നാലരലക്ഷം രൂപ വിനിയോഗിച്ചാണ് ക്യാമറകൾ സ്ഥാപിക്കുന്നത്.

പഞ്ചായത്തിന്റെ ടൂറിസ്റ്റ് പ്രദേശങ്ങളിൽ മാലിന്യ പ്രശ്നങ്ങൾ രൂക്ഷമായതിന്റെ പശ്ചാത്തലത്തിലാണ് പഞ്ചായത്ത് പദ്ധതി നടപ്പാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ 17 സ്ഥലങ്ങളിലും ക്യാമറകൾ  സ്ഥാപിക്കും.

12 സ്ഥലങ്ങളിൽ സോളാർ നിരീക്ഷണ ക്യാമറകളും അഞ്ച് സ്ഥലങ്ങളിൽ 30 മീറ്റർ പരിധി വരെയുള്ള വിഷ്വലുകൾ ലഭിക്കുന്ന ഐ.പി ക്യാമറകളുമാണ് സ്ഥാപിക്കുന്നത്. എ.ഐ ക്യാമറകൾ, ഹ്യൂമൻ ഡിറ്റക്ഷൻ അലാറം, ടു വേ ഓഡിയോ തുടങ്ങിയ സംവിധാനങ്ങൾ അടങ്ങിയിട്ടുള്ള നിരീക്ഷണ ക്യാമറകളാണ് സ്ഥാപിക്കുന്നത്.

Advertisment