/sathyam/media/media_files/2025/10/13/saint-carlo-2025-10-13-18-41-25.jpg)
കോട്ടയം: സ്വര്‍ഗത്തിലേക്കു കയറ്റം കിട്ടിയ ലാപ്‌ടോപ്, കാര്‍ലോ അക്കൂട്ടീസിനെ കുറിച്ചുള്ള പുസ്തകം ആദ്യമായി മലയാളത്തില്‍.
ദൈവത്തോട് പൂര്‍ണ്ണമായി 'യെസ്' (ഉവ്വ് കര്‍ത്താവേ) എന്നു പറഞ്ഞു വിശുദ്ധനായി പ്രഖ്യാപിക്കപ്പെടുന്ന ആദ്യത്തെ മില്ലേനിയല്‍ വ്യക്തിയാണ് കാര്‍ലോ അക്കൂട്ടീസ്.
'ദൈവത്തിന്റെ ഇന്‍ഫ്‌ളുവന്‍സര്‍' എന്ന വിശേഷണമുള്ള കാര്‍ലോ, പുതിയ തലമുറയ്ക്ക് ഒരു റോള്‍ മോഡലാണ്.
സ്വന്തം കുടുംബത്തില്‍ത്തന്നെ യേശുവിനെ കണ്ടെത്തിയ അദ്ദേഹം, ദൈവത്തിനായി സമര്‍പ്പിച്ച ജീവിതത്തെ ഒരു 'മാസ്റ്റര്‍പീസ്' ആക്കി മാറ്റി. നമ്മുടെ ജീവിതവും പാഴാക്കാതെ, അതുല്യമായ ഒരു ഉത്കൃഷ്ടരചനയാക്കി മാറ്റാനുള്ള ഒരു ക്ഷണം കൂടിയാണു കാര്‍ലോയുടെ ജീവിതം.
മലയാളത്തില്‍ ആദ്യമായി പ്രസിദ്ധീകരിച്ച ആദ്യ ഇ ബുക്കായ വി.കാര്‍ലോ അക്കൂട്ടീസിനെ കുറിച്ചുള്ള ഈ പുസ്തകത്തിന്റെ പൂര്‍ണരൂപം https://rediscoverkerala.com/saint-carlo-acutis/ എന്ന വെബ്‌സൈറ്റില്‍ വായിക്കാം.
റീ ഡിസ്‌കവര്‍ കേരളയ്ക്കു വേണ്ടി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ മരിയന്‍ ജോര്‍ജ് വട്ടശേരിലാണു പുസ്തകം രചിച്ചിരിക്കുന്നത്.