സെന്റ്  സ്റ്റീഫൻസ് കോളേജിൽ സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ചു

കോട്ടയം ജില്ലാ വ്യാവസായിക കേന്ദ്രം ജനറൽ മാനേജർ ശ്രീ. രാകേഷ് വി ആർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു

New Update
ST-STEPHEN

കോട്ടയം: സെന്റ്  സ്റ്റീഫൻസ് കോളേജ് ഇ.ഡി ക്ലബും ഐ.ഇ.ഡി.സി (സംരംഭകത്വ വികസന കേന്ദ്രം) യും ചേർന്ന് സ്റ്റുഡൻ്റ്  സ്റ്റാർട്ടപ്പുകൾക്ക് തുടക്കം കുറിച്ചു. 

Advertisment

2025 ഒക്ടോബർ 16 നു കോളേജ് എഡ്യൂക്കേഷണൽ തീയേറ്ററിൽ ഇ.ഡി ക്ലബ്ബിന്റെയും ഐ.ഇ.ഡി.സിയുടെയും 2025-26 അക്കാദമിക വർഷത്തെ ഔപചാരികമായ ഉദ്‌ഘാടനം നടന്നു. 

കോട്ടയം ജില്ലാ വ്യാവസായിക കേന്ദ്രം ജനറൽ മാനേജർ ശ്രീ. രാകേഷ് വി ആർ ഉദ്‌ഘാടന കർമ്മം നിർവഹിച്ചു. 

ഇ.ഡി ക്ലബ് ആൻഡ് ഐ.ഇ.ഡി.സി കോഓർഡിനേറ്റർ ആയ ഡോ. ജിഷ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ ഡോ. സിൻസി ജോസഫ് അധ്യക്ഷത വഹിച്ചു. 

വിദ്യാർത്ഥി സംരംഭങ്ങൾ ആയ ടെക്നോപാഥ് (മൊബൈൽ ആൻഡ് ലാപ്ടോപ്പ് റിപ്പയറിങ് ഹബ്), എഡ്യുറ പ്ലസ് (എഡ്യൂക്കേഷണൽ കൺസൾട്ടൻസി) എന്നീ സ്റ്റാർട്ടപ്പുകളുടെ ഔദ്യോഗിക സമാരംഭവും  നിർവഹിക്കപ്പെട്ടു.

ടെക്നോപാഥ് ടെക്നിക്കൽ അസ്സോസിയേറ്റ് ആൻഡ് ഓപ്പറേഷൻസ് മാനേജർ ആയ സിദ്ധാർഥ് ദാമോദരൻ , എഡ്യുറ പ്ലസ് ഓപ്പറേഷൻസ് ആൻഡ് കമ്മ്യൂണിക്കേഷൻ കോഓർഡിനേറ്റർ ആയ അനന്തു എസ് തുടങ്ങിയവർ സംസാരിച്ചു.

ഇ.ഡി. ക്ലബ് ആൻഡ് ഐ.ഇ.ഡി.സി.യുടെ വാർഷിക ബുള്ളറ്റിൻ ആയ "എലവേറ്റ് " ചടങ്ങിൽ പ്രകാശനം ചെയ്തു. 

കോളേജ് ഐ.ക്യൂ.എ.സി. കോഓർഡിനേറ്റർ ശ്രീമതി അമ്പിളി കാതറീൻ തോമസ് ആദ്യ പ്രതി മുഖ്യാതിഥിക്കു കൈമാറി.

വൈസ് പ്രിൻസിപ്പൽ ഡോ. തോമസ് കെ സി ആശംസകൾ അർപ്പിച്ച ചടങ്ങിൽ എഡ്യുറ പ്ലസ് പ്രോഗ്രാം കോഓർഡിനേറ്റർ ശരണ്യ ശശി നന്ദി അർപ്പിച്ചു. യുവനവീന ആശയങ്ങൾക്ക് പ്രചോദനം നൽകുന്ന ഒരു പരിപാടി ആയിരുന്നു ഇത്.

Advertisment