ശ്രദ്ധ നേടി കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ

നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്.

New Update
green

കോട്ടയം: നഗരസഭയിലെ പോളിംഗ് ബൂത്തുകളിലേക്കുള്ള പോളിംഗ് സാമഗ്രികളുടെ വിതരണം നടന്ന കോട്ടയം ബേക്കർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്‌കൂളിൽ ഒരുക്കിയ മാതൃകാ ഹരിത കളക്ഷൻ സെൻറർ ശ്രദ്ധേയമായി.

Advertisment

നഗരസഭാ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിലാണ് തെങ്ങോല, തഴപ്പായ തുടങ്ങിയ പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് ഹരിത കളക്ഷൻ സെൻറർ തയ്യാറാക്കിയത്.

ഓല മെടഞ്ഞുണ്ടാക്കിയ കുട്ടകളാണ് വേസ്റ്റ് ബിന്നുകളായി ഉപയോഗിച്ചത്.

തെരഞ്ഞെടുപ്പ് വേളയിൽ പാലിക്കേണ്ട ഹരിതചട്ടങ്ങൾ സെൻററിനു മുന്നിൽ എഴുതി പ്രദർശിപ്പിച്ചു. 

വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യം സംസ്‌കരിക്കേണ്ടതെങ്ങനെയെന്നു സൂചിപ്പിക്കുന്ന ബോർഡും  ബയോബിന്നുകൾ ഉപയോഗിച്ച് മാലിന്യം സംസ്‌കരിക്കുന്ന രീതിയും ഇവിടെ പ്രദർശിപ്പിച്ചു.

കോട്ടയം നഗരസഭയിൽ ആറു മേഖലകളിലും തെരഞ്ഞെടുത്ത ഓരോ ബൂത്തിൽ വീതം ഹരിത കേന്ദ്രങ്ങൾ പ്രവർത്തിക്കും. ഹരിത കർമ സേനാംഗങ്ങളുടെ സേവനവും ഇവിടെയുണ്ടാകും.

പൂർണമായും ഹരിതചട്ടം പാലിച്ചുള്ള തെരഞ്ഞെടുപ്പാണ് ഇത്തവണ നടക്കുന്നത്. 

പ്ലാസ്റ്റിക് - പി.വി.സി. ഫ്‌ളക്‌സ് എന്നിവ പ്രചാരണങ്ങളിൽ നിരോധിച്ചിരുന്നു.

ശുചിത്വമിഷൻ, കേരള ഖരമാലിന്യ മാനേജ്‌മെൻറ് പ്രൊജക്ട് എന്നിവയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഇതുസംബന്ധിച്ച നിർദ്ദേശങ്ങളും പരിശീലനങ്ങളും നൽകിയിരുന്നു.
​ 

Advertisment