/sathyam/media/media_files/2025/10/22/nivedanam2-2025-10-22-10-35-09.jpg)
കോട്ടയം: കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ വാഹനം തടഞ്ഞ് നിവേദനം നല്‍കാന്‍ ശ്രമം. വയോധികനെ ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി പിടിച്ചു മാറ്റി.
പള്ളിക്കത്തോട്ടിലെ കലുങ്ക് സംവാദം കഴിഞ്ഞു സുരേഷ് ഗോപി മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സുരേഷ് ഗോപിയുടെ വാഹനം റോഡിലേക്ക് ഇറങ്ങുന്ന സമയത്താണ് വയോധികന്‍ നിവേദനവുമായി എത്തിയത്.
വാഹനം നിര്‍ത്തിയെങ്കിലും ഡോര്‍ തുറക്കാനോ നിവേദനം സ്വീകരിക്കാനോ കേന്ദ്ര മന്ത്രി തയ്യാറായില്ല. ഇതോടെ വയോധികൻ വാഹനത്തിന്റെ മുന്‍പില്‍ കയറിനിന്ന് നിവേദനം വാങ്ങണമെന്ന് അഭ്യര്‍ഥിച്ചു.
ഇതോടെ സംഭവം കണ്ടുകൊണ്ടു വന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ ഇയാളെ ബലമായി പിടിച്ചു മാറ്റുകയായിരുന്നു.
പ്രവര്‍ത്തകര്‍ ക്ഷുഭിതരായെങ്കിലും മറ്റു ചിലര്‍ ചേര്‍ന്നു ഇവരെ അനുനയിപ്പിക്കുകയായിരുന്നു.
സുരേഷ് ഗോപിയുടെ വാഹനം കടന്നു പോയതിനു ശേഷം ബി.ജെ.പി പ്രവര്‍ത്തകര്‍ എന്താണ് സംഭവമെന്നു വയോധികനോട് ചോദിക്കുന്നുണ്ടായിരുന്നു.
കലുങ്ക് സംവാദത്തിനിടെയിലും ഇയാള്‍ നിവേദനം നല്‍കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. പോലീസും സ്ഥലത്ത് എത്തിയിരുന്നു.