തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന പോസ്റ്റുകൾ ഇടിച്ച് തകർത്തു. കാർ യാത്രികൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വൈകിട്ട് 5.30 ഓടെ വെട്ടിക്കാട്ട് മുക്ക് ഡി.ബി കോളേജിന് സമീപമാണ് അപകടനടന്നത്. എറണാകുളം ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
അപകടത്തിൽ കാറിൻ്റെ മുൻവശം പൂർണ്ണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ ട്രാൻസ്ഫോർമർ സ്ഥാപിച്ചിരുന്ന ഇരു പോസ്റ്റുകളും തകർന്നു. അപകടത്തെ തുടർന്ന് തലപ്പാറ - എറണാകുളം പ്രധാന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.