New Update
/sathyam/media/media_files/tIooM7UiiepZfLFxsBPD.jpg)
കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ മുഴുവൻ ബൂത്തുകളിലും തെരഞ്ഞെടുപ്പ് കൺവൻഷനുകൾ പൂർത്തീകരിച്ച് ഇടത് മുന്നേറ്റം. പ്രചരണരംഗത്ത് എതിരാളികളേക്കാൾ ഏറെ ദൂരം മുന്നിട്ട് നിൽക്കുന്ന ഇടതുപക്ഷത്തിന് ബൂത്ത് കൺവൻഷനുകളിലൂടെ താഴേതട്ടിലേക്ക് പ്രചരണമെത്തിക്കാൻ കഴിഞ്ഞത് ഏറെ നേട്ടമായി. നിയോജകമണ്ഡലത്തിലെ 179 ബൂത്തുകളിലേയും കൺവൻഷനുകൾ ഇന്നലത്തോടെ പൂർത്തീകരിച്ചു. വിശുദ്ധവാരം കണക്കിലെടുത്ത് കഴിഞ്ഞദിവസങ്ങളിലൊന്നും പൊതുപ്രചരണങ്ങൾ ഇല്ലായിരുന്നു.
Advertisment
മന്ത്രി റോഷി അഗസ്റ്റിയൻ, സിപിഎം സംസ്ഥാനസമിതിയംഗം കെ. അനിൽകുമാർ എന്നിവരടക്കമുള്ള എൽഡിഎഫ് നേതാക്കൾ ബൂത്ത്കൺവൻഷനുകളിൽ പങ്കെടുത്തത് അണികളിൽ ആവേശം വർധിപ്പിച്ചു. ഓരോ ബൂത്തുകൾക്ക് പ്രാദേശിക നേതാക്കൾക്ക് പ്രത്യേക ചുമതല നൽകിയാണ് ക്രമീകരണങ്ങൾ നടത്തിയത്.