Advertisment

വകുപ്പും ഉദ്യോഗസ്ഥരുമുണ്ട്, പക്ഷേ കോട്ടയത്തെ ഭക്ഷ്യ സുരക്ഷാ പരിശോധന പ്രഹസനം മാത്രം

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
food safety check

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ ഹോട്ടലുകളിലും ബേക്കറികളിലും തട്ടുകടകളിലും വിളമ്പുന്ന ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ നടപടി ഇല്ലെന്ന ആക്ഷേപം ശക്തമാകുന്നു.ഇതിനായി ചുമതലപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകാത്ത അവസ്ഥയുമാണ് ബന്ധപ്പെട്ട വകുപ്പിൽ.

Advertisment

സർക്കാർ ആരോഗ്യ വകുപ്പിന് കീഴിൽ ഹെൽത്ത് ഇൻസ്പെക്ടർമാർ, തദ്ദേശസ്വയംഭരണ വകുപ്പ് മേൽനോട്ടത്തിൽ ഹെൽത്ത് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കീഴിൽ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം ഉണ്ടെങ്കിലും ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ മടി ആണ് എന്നാണ് ആക്ഷേപം.


പരാതികളും ഭക്ഷ്യവിഷബാധകളും ഉണ്ടാകുമ്പോൾ ഭക്ഷ്യസുരക്ഷാ മേഖലയിലെ എല്ലാ ഉദ്യോഗസ്ഥരും ഉണർന്നു പ്രവർത്തിക്കും. കോട്ടയം ജില്ലയിലെ ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലങ്ങളിൽ പരിശോധന ഇല്ല.

 ബേക്കറികൾ,സ്റ്റേഷനറികടകൾ എന്നിവിടങ്ങളിൽ കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില്പനയും നടക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ.


വിലവർധന അനുസരിച്ച് ഭക്ഷ്യവസ്തുക്കള്ളുടെ ഗുണനിലവാരവും  അളവും തൂക്കവും കുറയുന്ന അവസ്ഥ.  ഉദ്യോഗസ്ഥരുടെ പരിശോധന മുൻകൂട്ടി സ്ഥാപന ഉടമകളെ അറിയിക്കുന്നു എന്ന ആരോപണവും ഉണ്ട്.


 ജില്ലയിലെ  വിലവർധനയിൽ ഭക്ഷണ ഉൽപന്നങ്ങൾ വില്പന നടത്തുന്ന ഹോട്ടൽ, ബേക്കറികൾ, തട്ടുകടകൾ പിന്നെ സ്റ്റേഷനറി കടകളിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കർശനമാക്കണമെന്നുള്ള ആവശ്യം ശക്തമാകുന്നു.

Advertisment