വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണു ചികിത്സയിലിരുന തിടനാട് പഞ്ചായത്തിലെ സ്ഥാനാർഥി മരണപ്പെട്ടു. മരണപ്പെട്ടത് എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന വാരിയാനിക്കാട് സ്വദേശി മാർട്ടിൻ ജോർജ്. വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് മാർട്ടിൻ കുഴഞ്ഞു വീണത്

ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

New Update
Untitled

തിടനാട്: വോട്ടണ്ണൽ ദിവസം കുഴഞ്ഞുവീണു ചികിത്സയിലിരുന്ന തിടനാട് പഞ്ചായത്തിലെ എൻ.ഡി.എ സ്ഥാനാർഥി മരണപ്പെട്ടു.

Advertisment

എൻ.ഡി.എ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന വാരിയാനിക്കാട് സ്വദേശി മാർട്ടിൻ ജോർജ്  കണിപറമ്പിൽ (51) ആണ് മരിച്ചത്.

ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണം സംഭവിച്ചത്.

വോട്ടെണ്ണലിന് ശേഷം വൈകിട്ട് വീട്ടിൽ വച്ചാണ് മാർട്ടിൻ കുഴഞ്ഞു വീണത്. ബിസിനസുകാരനായ മാർട്ടിൻ തിടനാട് സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ കൂടിയാണ്.

തെരഞ്ഞെടുപ്പിൽ മാർട്ടിന് 87 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് വൈകിട്ട് നാലിന് സഹകരണ ബാങ്ക് തിടനാട് ബ്രാഞ്ചിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

സംസ്കാരം നാളെ രാവിലെ 10.30 ന് വാരിയാനിക്കാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടക്കും.

Advertisment