/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: തിടനാട് ഗ്രാമപഞ്ചായത്തിലെ വികസന സദസ് തിങ്കളാഴ്ച രാവിലെ 10.30 ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ. എ. ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സ്കറിയ ജോസഫ് പൊട്ടനാനി അധ്യക്ഷത വഹിക്കും.
സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ റിസോഴ്സ് പേഴ്സൺ ജയകുമാറും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.പി. മണിയപ്പനും അവതരിപ്പിക്കും.
തുടർന്ന് ഭാവി വികസന നേട്ടങ്ങളെ കുറിച്ച് തുറന്ന ചർച്ചയും നടക്കും.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ജോർജ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മേഴ്സി മാത്യു, ജോസഫ് ജോർജ്, മിനി സാവിയോ, ഗ്രാമപഞ്ചായത്തoഗങ്ങളായ ഓമന രമേശ്, പ്രിയ ഷിജു, ജോസ് ജോസഫ്, ബെറ്റി ബെന്നി, ജോഷി ജോർജ്, സന്ധ്യ എസ്. നായർ, എ. സി. രമേശ്, ഷെറിൻ ജോസഫ്, മിനി ബിനോ, ലിസി തോമസ്, കെ. വി. സുരേഷ് കുമാർ, വിജി ജോർജ് , കുടുംബശ്രീ ചെയർപേഴ്സൺ ഓമന ശശി എന്നിവർ പങ്കെടുക്കും.