തിരുനക്കര ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളുടെ വോട്ടെടുപ്പ്. രണ്ടു പേരെ വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് അയോഗ്യരാക്കി.. അയോഗ്യരാക്കിയവരില്‍ ബി.ജെ.പി നേതാവും. പ്രതിഷേധം ശക്തമാകുന്നു

അതേസമയം കൊപ്രത്ത് അമ്പലം ദേവസ്വം ബോര്‍ഡിന് കീഴിലല്ലാത്തതിനാല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

New Update
1001419627

കോട്ടയം: തിരുനക്കര ക്ഷേത്ര ഉപദേശകസമിതി അംഗങ്ങളെ തെരഞ്ഞടുക്കുന്ന വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്ന് മുന്‍ ഉപദേശകസമിതി സെക്രട്ടറിയും കോട്ടയം അയ്യപ്പസേവാസംഘം സെക്രട്ടറിയുമായ ജയകുമാര്‍ തിരുനക്കരയെയും, ബി.ജെ.പി നേതാവും മുന്‍ ഉപദേശകസമിതി സെക്രട്ടറിയുമായ ടി.എന്‍.ഹരികുമാറിനെയും ഒഴിവാക്കി ഫൈനല്‍ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

Advertisment

ഇതോടെ പ്രതിഷേധം ശക്തമായി. കൊപ്രത്ത് അമ്പലം ക്ഷേത്രോപദേശകസമിതി പ്രസിഡന്റായതാണ് ഹരികുമാറിന് അയോഗ്യതയായത്.

അതേസമയം കൊപ്രത്ത് അമ്പലം ദേവസ്വം ബോര്‍ഡിന് കീഴിലല്ലാത്തതിനാല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയ നടപടി ശരിയല്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ദേവസ്വം ബോര്‍ഡിനെതിരെ കേസ് നല്‍കിയതിന്റെ പ്രതികാരമാണ് ദേവസ്വം ബോര്‍ഡിന്റെ നടപടിയെന്നും തിരുനക്കര ഉത്സവം അലങ്കോലപ്പെടാതിരിക്കാന്‍ മറ്റ് നിയമനടപടികള്‍ക്ക് ഇല്ലെന്നാണ് ജയകുമാര്‍ തിരുനക്കരയുടെ പ്രതികരണം

Advertisment