/sathyam/media/media_files/2025/10/17/t1-2025-10-17-18-34-25.jpg)
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്്അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.
കോട്ടയം: തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ റോഡുകളും കെട്ടിടങ്ങളും നാടിന്റെ സമഗ്രവികസനത്തിന്റെ പ്രതിഫലനമാണെന്ന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എ.
തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൃക്കൊടിത്താനം ശ്രീ ഗുരുഗുഹാനന്ദപുരം ക്ഷേത്രം പ്രാർഥനാഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ റിസോഴ്സ് പേഴ്സൺ അരുൺ പി. സുരേന്ദ്രനും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. ദേവേഷും അവതരിപ്പിച്ചു.
ഭിന്നശേഷി സൗഹൃദ പഞ്ചായത്ത് ആക്കുക, ക്ഷീര കർഷകർക്ക് മതിയായ പ്രോത്സാഹനം നൽകുക, ഗ്രാമച്ചന്ത സ്ഥാപിക്കുക, എല്ലാ അങ്കണവാടികൾക്കും സ്വന്തമായി സ്ഥലം നൽകുക, എല്ലാ വാർഡിലും യുവജന ക്ലബ്ബുകളും വായനശാലകളും സ്ഥാപിക്കുക, എന്നീ ആവശ്യങ്ങൾ ചർച്ചയിൽ ഉയർന്നു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, പായിപ്പാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. സാനില, അനിത ഓമനക്കുട്ടൻ, മറിയാമ്മ മാത്യു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എൻ. സുവർണ്ണകുമാരി, പ്രിൻസി രാജേഷ്, വർഗീസ് ആന്റണി, ഉഷാ രവീന്ദ്രൻ, മേഴ്സി റോയ്, ദീപ ഉണ്ണികൃഷ്ണൻ, ജാൻസി മാർട്ടിൻ, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ മനോഹരൻ, സി.ഡി.എസ്. ചെയർപേഴ്സൺ ദിവ്യ ബൈജു, സംഘടനാ പ്രതിനിധികളായ ഉണ്ണികൃഷ്ണൻ, തമ്പി, ജോണി മത്തായി, സിബിച്ചൻ എന്നിവർ പങ്കെടുത്തു.