Advertisment

മണർകാട്, പാമ്പാടി സ്‌കൂളുകളിലെ ടോയ്‌ലറ്റ് ഉദ്ഘാടനം ചെയ്തു

പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണർകാട് യു.പി. സ്‌കൂളിലും പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും നിർമിച്ച ടോയ്ലറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
pampady school toilet

കോട്ടയം: പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മണർകാട് യു.പി. സ്‌കൂളിലും പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിലും നിർമിച്ച ടോയ്ലറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം നിർവഹിച്ചു. അഞ്ചു ലക്ഷം രൂപ വീതം ചെലവഴിച്ചാണ് ടോയ്‌ലറ്റ് നിർമിച്ചത്.

മണർകാട് യു.പി. സ്‌കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി. ബിജു അധ്യക്ഷനായി. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ

പ്രേമ ബിജു, മണർകാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ രജിത അനീഷ്, ഗ്രാമ പഞ്ചായത്തംഗം ജാക്ക്‌സൺ മാത്യു എന്നിവർ പങ്കെടുത്തു.

പാമ്പാടി സർക്കാർ ടെക്‌നിക്കൽ ഹൈസ്‌ക്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം സെബാസ്റ്റ്യൻ ജോസഫ്, സ്‌കൂൾ സൂപ്രണ്ട് എ.പി. അനീഷ്,  സ്റ്റാഫ് സെക്രട്ടറി ഷിജി വി. എബ്രഹാം എന്നിവർ പങ്കെടുത്തു.

Advertisment