/sathyam/media/media_files/2025/12/11/voting-2025-12-11-12-17-48.jpg)
ഏറ്റുമാനൂർ നഗരസഭയിലെ ചെറുവാണ്ടൂർ വാർഡിൽ (വാർഡ് 32) എസ്. എഫ്. എസ് പബ്ലിക് സ്കൂൾ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവർ
കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവുമധികം പോളിംഗ് നടന്നത് വൈക്കം ബ്‌ളോക്കിലെ തലയാഴത്ത്.
പഞ്ചായത്തിലെ 16185 വോട്ടർമാരിൽ 13105 പേര്‍ വോട്ടു ചെയ്തു.ആകെ പോളിംഗ് ശതമാനം 80.97. ഇതിൽ 6492 പുരുഷന്മാരും(81.91%) 6613 സ്ത്രീകളും(80.07) ഉൾപ്പെടുന്നു.
ഏറ്റവും കുറവ് പോളിംഗ് ശതമാനം ഉഴവൂരിലാണ്- 63.22%. ആകെയുള്ള 13022 വോട്ടർമാരിൽ 8232 പേരാണു വോട്ട് ചെയ്തത്. പുരുഷന്മാർ-4132(65.93%), സ്ത്രീകൾ-4100 (60.70%).
പോളിംഗ് കണക്കില്‍ ഗ്രാമപഞ്ചായത്തുകളിൽ രണ്ടാം സ്ഥാനത്ത് ഈരാറ്റുപേട്ട ബ്‌ളോക്കിലെ തലനാടാണ്. ഇവിടെ 80.70 ശതമാനമാണ് പോളിംഗ്. ആകെയുള്ള 5208 വോട്ടർമാരിൽ 4203 പേര്‍ വോട്ട് ചെയ്തു. പുരുഷന്മാർ -2157 (82.36%), സ്ത്രീകൾ: 2046 (79.03%).
എന്നാൽ വോട്ടു ചെയ്തവരുടെ എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ തലനാട് ഗ്രാമപഞ്ചായത്ത് ഏറ്റവും പിന്നിലാണ്.
എണ്ണത്തിന്‍റെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വോട്ട് രേഖപ്പെടുത്തിയത് കാഞ്ഞിരപ്പളളി ഗ്രാമപഞ്ചായത്തിലാണ്- 26170 പേർ. ആകെ വോട്ടർമാർ- 37158. പോളിംഗ് ശതമാനം 70.43. തൊട്ടുപിന്നിൽ പനച്ചിക്കാട് ഗ്രാമപഞ്ചായത്താണ്- 25312 പേർ. ആകെ വോട്ടർമാർ 36048. പോളിംഗ് ശതമാനം 70.22.
ഏറ്റവും കൂടുതൽ പോളിംഗ് നടന്ന ബ്ലോക്ക് വൈക്കമാണ് -79.03 %. ഈ ബ്‌ളോക്കിനു കീഴിലുള്ള ചെമ്പ് (80.27%), മറവൻതുരുത്ത് (80.17%) ഗ്രാമപഞ്ചായത്തുകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.
വൈക്കം ബ്‌ളോക്കിലെ ശേഷിക്കുന്ന മൂന്നു ഗ്രാമപഞ്ചായത്തുകളിലും പോളിംഗ് 77 ശതമാനത്തിനു മുകളിലാണ്; ടി.വി. പുരം-77.86%, ഉയനാപുരം-77.68%, വെച്ചൂർ-77.16%. ജില്ലാപഞ്ചായത്ത് ഡിവിഷനുകളില്‍ മുന്നിൽ വൈക്കം; പിന്നിൽ വാകത്താനം
ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലും ഏറ്റവും മുന്നിൽ വൈക്കമാണ്. 79.51 ശതമാനമാണ് പോളിംഗ്. 54098 വോട്ടർമാരിൽ 43013 പേർ വോട്ട് ചെയ്തു. പുരുഷന്മാർ 21291(82%), സ്ത്രീകൾ-21721 (77.21%).
പിന്നിൽ വാകത്താനം ഡിവിഷനാണ്; 65.58%. വോട്ടർമാർ-58689, വോട്ട് ചെയ്തവർ-38488. (പുരുഷന്മാർ-18775, 67.81%, സ്ത്രീകൾ-19713; 63.59%).
നഗരസഭകളിൽ മുന്നിൽ ഈരാറ്റുപേട്ട; പിന്നിൽ ചങ്ങനാശേരി
നഗരസഭകളിൽ ഈരാറ്റുപേട്ടയിലാണ് ഏറ്റവും കൂടുതൽ പോളിംഗ്- 85.67%. കുറവ് ചങ്ങനാശേരിയിലാണ്- 68.12%. ഈരാറ്റുപേട്ട നഗരസഭയിലെ 23797 വോട്ടർമാരിൽ 20387 പേർ വോട്ട് ചെയ്തു. പുരുഷന്മാർ-10342(85.82%), സ്ത്രീകൾ-10045 (85.53%).
ചങ്ങനാശേരി: ആകെ വോട്ടർമാർ-41075. വോട്ട് ചെയ്തത് 27979. പുരുഷന്മാർ-13251(69.92%), സ്ത്രീകൾ-14728( 66.58%).
ജില്ലയിൽ ഏറ്റവും കൂടുതൽ പേർ വോട്ട് രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപനം കോട്ടയം നഗരസഭയാണ്. 102963 വോട്ടർമാരിൽ 70267 പേർ വോട്ട് ചെയ്തു. പോളിംഗ് ശതമാനം- 68.24.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us