യുവതലമുറയിലെ മാനസിക സംഘർഷം: ലഹരി വസ്തുക്കൾ കുറുക്കു വഴികൾ ആകരുത് -  ഋഷിരാജ് സിംഗ്

New Update
rushiraj singh in seminar

രാമപുരം: യുവതലമുറയിൽ വർധിച്ചുവരുന്ന മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി ലഹരി വസ്തുക്കൾ കുറുക്കു വഴികൾ ആകരുതെന്ന് മുൻ കേരളാ  ഡിജിപി ഋഷിരാജ് സിംഗ്.  

Advertisment

മാനസിക സംഘർഷം ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കൗൺസിലിംഗ് വിദ്യാർത്ഥി അനുപാതം വർദ്ധിപ്പിക്കണമെന്നും, കുട്ടികൾ കലാ കായിക രംഗങ്ങളിൽ വ്യാപൃതരാകണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.  

രാമപുരം മാർ ആഗസ്തീനോസ് കോളേജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റും, ഐക്യൂഎസിയുടെയും ആഭിമുഖ്യത്തിൽ കേരള അസോസിയേഷൻ ഓഫ് പ്രഫഷണൽ സോഷ്യൽ വർക്കേഴ്സ് (ക്യാപ്സ്) പൂനെ ചൈതന്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെൻറൽ ഹെൽത്ത്, പാലാ അഡാർട്ടും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാർ 'വിറ്റാ നോവ 2കെ25' യിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

മാനേജർ റവ. ഫാ.ബർക്കുമാൻസ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, ക്യാപ്സ്  പ്രതിനിധികളായ ഡോ ചെറിയാൻ പി കുര്യൻ,ജെയിംസ് ഫിലിപ്പ് , സജോ ജോയി വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാരായ രാജീവ് കൊച്ചുപറമ്പിൽ, പ്രകാശ് ജോസഫ് സോഷ്യൽ വർക്ക് വകുപ്പ് മേധാവി സിജു തോമസ്, ഐക്യുഎസി കോർഡിനേറ്റർ കിഷോർ, അധ്യാപകരായ ഐഡ ഇമ്മാനുവൽ, സൈമൺ ബാബു, സാന്ദ്രാ ആൻ്റണി, ഷെറിൻ മാത്യൂ, വിദ്യാർത്ഥി പ്രതിനിധികളായ റ്റിൽജോ തോമസ്, എബിൻ സാനു, സാധിക സെൽവൻ, അഷ്മിത മേരി, ദേവനന്ദ ജയൻ തുടങ്ങിയവർ തുടങ്ങിയവർ പ്രസംഗിച്ചു.

Advertisment