ദേശീയപാത വികസനം -വില്ല പ്രോജക്ട് എന്നിവയുടെ മറവിൽ മോനിപ്പള്ളി വില്ലേജ് പരിധിയിൽ വ്യാപകമായി മണ്ണെടുപ്പും കടത്തും?

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
bbbbbbbbbbbbm

കുറവിലങ്ങാട്: ദേശീയപാത വികസനം - വില്ല പ്രോജക്ട് എന്നിവയുടെ മറവിൽ മോനിപ്പള്ളി വില്ലേജ് പരിധിയിൽ വ്യാപകമായി മണ്ണെടുപ്പും, മണ്ണ് കടത്തും വ്യാപകമായി . ഇതിൽ രണ്ടിടത്ത് മണ്ണെടുപ്പ് ഉഴവുർ ഗ്രാമപഞ്ചായത്ത് അധികൃതർ അറിയുന്നത് തന്നെ നാട്ടുകാർ പരാതിയുമായി രംഗത്ത് എത്തിയപ്പോഴാണ്.

Advertisment

ലക്ഷങ്ങളുടെ കരാർ പ്രകാരമാണ് മണ്ണെടുപ്പും, മണ്ണ് കടത്തുന്നത്. കോട്ടയം ജില്ലാ ജിയോളജി വകുപ്പാണ് മണ്ണെടുപ്പിന് അനുമതി നൽകിയീട്ടുള്ളത്. മോനിപ്പള്ളി വില്ലേജ് പരിധിയിൽ ചേറ്റുകുളം ഭാഗത്ത് പരമ്പരാഗത ചേറ്റുകുളം-കർത്താമട- മോനിപ്പള്ളി തോട് നികത്തിയാണ് റോഡ് വെട്ടി മണ്ണ് കൊണ്ടുപോകുന്നത്. ജിയോളജി വകുപ്പ് അനുമതി നൽകിയതിനെക്കാൾ കുടുതൽ മണ്ണ് കയറി പോകുന്നുണ്ട് എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.

വലിയ ടോറസ്, ടിപ്പർലോറികൾ സമയ ക്രമീകരണം ഇല്ലാതെയാണ് ഗ്രാമീണറോഡിലുടെയും പൊതുമരാമത്ത് റോഡിലൂടെയും പായുന്നത്.അനുമതി നൽകിയ മണ്ണെടുപ്പും കടത്തുമാണോ നടക്കുന്നത് എന്ന് പരിശോധിക്കുവാൻ സമ്മതപത്രം നൽകിയ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് ഇല്ലാത്തതും മണ്ണ് മാഫിയ സംഘങ്ങൾക്ക് സഹായകമായിട്ടുണ്ട്.

കോട്ടയം ജില്ലാ ജിയോളജി വകുപ്പ് ഈ മണ്ണ് ഖനനത്തിന് അനുമതി ഉത്തരവ് ഇംഗ്ലീഷിലാണ് നൽകിയിരുന്നത് ഭരണഭാഷാ മലയാളം ആണ് എന്നും ഉത്തരവുകളും സർക്കലൂറുകളും മലയാളത്തിൽ വേണമെന്ന് പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അറിഞ്ഞില്ല എന്ന് രീതിയിൽ ആണ് നിലപാട്.

കോട്ടയം ജില്ലാ ജിയോളജി വകുപ്പിൽ നിന്ന് ദേശീയപാത വികസനം - വില്ലാ പ്രോജക്ട് എന്നിവയുമായി ബന്ധപ്പെട്ട നൽകിയ മണ്ണ് ഖനനം സംബന്ധിച്ച് സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിക്കണമെന്നുള്ള ആവശ്യം ശക്തമായിട്ടുണ്ട്.

Monipally village
Advertisment