ഇറുമ്പയം പെരുംതട്ട് സ്റ്റേഡിയം  നാടിന് സമർപ്പിച്ചു

വെള്ളൂർ ഇറുമ്പയം പെരുംതട്ട് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

New Update
ABDURAHMAN

കോട്ടയം: കായിക രംഗത്ത് 2500 കോടി രൂപയുടെ പദ്ധതികൾ സർക്കാർ നടപ്പാക്കിയെന്ന് കായിക- ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. 

Advertisment

വെള്ളൂർ ഇറുമ്പയം പെരുംതട്ട് സ്റ്റേഡിയത്തിൻ്റെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 

കേരളത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കുന്ന  പദ്ധതികളാണ് സർക്കാർ  നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു. 

ASHA

 സി.കെ. ആശ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന  ഉദ്ഘാടന സമ്മേളനത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.എൻ. സോണിക, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.കെ. സന്ധ്യ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് രാധാമണി മോഹനൻ,  ബ്ലോക്ക് പഞ്ചായത്തംഗം  അമൽ ഭാസ്കർ,  ഗ്രാമപഞ്ചായത്തംഗങ്ങളായ ലൂക്ക് മാത്യു, ലിസി സണ്ണി, വി.കെ. മഹിളാമണി, ആർ. നികിതകുമാർ, ശാലിനി മോഹനൻ, കുര്യാക്കോസ് തോട്ടത്തിൽ, ഒ.കെ. ശ്യാംകുമാർ, ജയ അനിൽ, ജെ. നിയാസ്, സുമ തോമസ്, ഷിനി സജു, ബേബി പുച്ചുകണ്ടത്തിൽ, മിനി ശിവൻ, കെ.എസ്. സച്ചിൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ബൈജു വർഗീസ് ഗുരുക്കൾ, സ്പോർട്സ് കേരള ഫൗണ്ടേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ എം.പി. ഷരൂപ്,     രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.ജെ. രജീഷ്, കെ.കെ. സുനിൽകുമാർ, കെ.സി. ജയിംസ്, വി.സി. ജോഷി, ബിജു മൂഴിയിൽ, ടി.വി. ബേബി എന്നിവർ പങ്കെടുത്തു.

Advertisment