/sathyam/media/media_files/2026/01/11/uzhavoor-college-sangamam-2026-01-11-20-46-24.jpg)
ഉഴവൂർ: ഉഴവൂർ സെൻ്റ് സ്റ്റീഫൻസ് കോളേജ് ലെ 1995 - 2000 അധ്യായന കാലഘട്ടത്തിലെ 5 വർഷത്തെ വിവിധ ബാച്ചുകളിൽ പഠിച്ചിറങ്ങിയവരും, പൂർവ്വാധ്യാപക - അനധ്യാപകരും 25 - 30 വർഷങ്ങൾക്കു ശേഷം വീണ്ടും കോളേജിൽ സംഗമിക്കുന്നു.
ഓഗസ്റ്റ് 9-ാം തിയതിയാണ് സംഗമം നടത്തുന്നതിന് തീരുമാനിച്ചിട്ടുള്ളത്. ജനുവരി 11 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് സംഘാടക സമിതി യോഗം സംഘാടക സമിതി ചെയർമാൻ കെ.എൽ. ബിജുവിൻ്റെ അധ്യക്ഷതയിൽ ചേർന്നു.
ആ കാലഘട്ടത്തിലെ പ്രിൻസിപ്പൽമാരായിരുന്ന പ്രൊഫ. ജോസഫ് ജോർജ് കാനാട്ട്, പ്രൊഫ. വി.പി തോമസുകുട്ടി എന്നിവർ ചേർന്ന് കേക്ക് മുറിച്ച് കിക്കോഫ് നിർവ്വഹിച്ചു.
മുൻ വിദ്യാർത്ഥി നേതാക്കളായ സംഘാടക സമിതി നേതാക്കൾ മുദ്രാവാക്യ വിളികളോടെ കലാലയ കാല ഓർമ്മകൾ അയവിറക്കി.
/filters:format(webp)/sathyam/media/media_files/2026/01/11/uzhavoor-college-sangamam-2-2026-01-11-20-46-35.jpg)
സംഗമത്തിൽ പ്രെഫ. ഫ്രാൻസീസ് സിറിയക്ക്, പ്രൊഫ. ബിജു തോമസ്, ജോ സ്റ്റീഫൻ, സജി ഓലിക്കര, രാജേഷ് കെ., സ്റ്റീഫൻ ചെട്ടിക്കൻ, ബെയ്ലോൺ എബ്രാഹം, സജി ഓലിക്കര എന്നിവർ പ്രസംഗിച്ചു.
മുൻ ആർട്സ് ക്ലബ് സെക്രട്ടറിമാരും കലാകാരൻമാരുമായിരുന്ന തോമസുകുട്ടി, നവീൻ രാജ്, സുരേഷ് ഗോപാലൻ, സുനു സൈമൺ എന്നിവർ ഗാനാലാപനത്താലും, കവിതാലാപനത്തിലും കിക്കോഫിനെ വർണ്ണാഭമാക്കി. സംഗമ വിജയത്തിനായി 101 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us