/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: ഉഴവൂർ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ഒക്ടോബർ 8ന് നടക്കും, കരുനെച്ചി ശ്രീഭദ്രാ ഓഡിറ്റോറിയത്തിൽ രാവിലെ 10.30ന് സദസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ന്യുജന്റ് ജോസഫ് അധ്യക്ഷത വഹിക്കും.
ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി.എം. മാത്യു മുഖ്യ പ്രഭാഷണം നടത്തും. റിസോഴ്‌സ് പേഴ്‌സൺ കെ. ആർ. സുരേഷ് സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി ലിജോ ജോബ് തദ്ദേശ സ്ഥാപനത്തിന്റെ നേട്ടങ്ങളും അവതരിപ്പിക്കും.
ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത്, വൈസ് പ്രസിഡന്റ് സിന്ധുമേൾ ജേക്കബ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഞ്ജു പി. ബെന്നി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി. എൻ. രാമചന്ദ്രൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ.എം. തങ്കച്ചൻ, ബിനു ജോസ്, ജോണിസ് പി. സ്റ്റീഫൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസീന്ത പൈലി, വി.ടി. സുരേഷ്, സിറിയക്ക് കല്ലട, ഏലിയാമ്മ കുരുവിള, മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ. സുരേഷ് എന്നിവർ പങ്കെടുക്കും.