New Update
/sathyam/media/media_files/2025/06/13/pGask1jF9eH40HkTRDn1.jpg)
വൈക്കം: വൈക്കം-എറണാകുളം റോഡിലെ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം. ചേർത്തല മൂലയിൽ കുര്യൻ തരകന്റെ മകൻ ആൻ്റണി തരകന് (24) ആണ് മരിച്ചത്.
Advertisment
തിങ്കളാഴ്ച പുലർച്ചെ 12.30 ഓടെ വൈക്കം-എറണാകുളം റോഡിലെ ഇത്തിപ്പുഴ പാലത്തിന് സമീപമാണ് അപകടം നടന്നത്.
പാലത്തിന്റെ കൈവരിയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ യുവാവിനെ ഗുരുതര പരുക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.