New Update
/sathyam/media/media_files/2025/10/23/images-1280-x-960-px452-2025-10-23-09-42-03.jpg)
വൈക്കം : വൈക്കം തുറവേലിക്കുന്നിന് സമീപം ബൈക്കുകൾ കൂടിയിടിച്ചു യുവാവ് മരിച്ചു.
പടിഞ്ഞാറേക്കര കോരേത്ത് വീട്ടിൽ അനീഷ് (44 )ആണ് മരിച്ചത്.
Advertisment
ഗുരുതരമായി പരുക്കേറ്റ പടിഞ്ഞാറേക്കര എട്ടു പറയിൽ ഹരികൃഷ്ണനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു അപകടം.
തുറവേലിക്കുന്ന് ഭാഗത്ത് വെച്ച് ഹരികൃഷ്ണനും അനീഷും സഞ്ചരിച്ചിരുന്ന ബൈക്കുകൾ
നേർക്ക് നേർ കൂട്ടിയിടിക്കുകയായിരുന്നു.
ഉടൻതന്നെ അനീഷിനെ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂന്നാറിൽ ഹോട്ടൽ വാർഡനായി ജോലി നോക്കുകയായിരുന്നു അനീഷ്.
മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.