വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിൽ പത്തു ദിവസമായി നടന്നുവന്നിരുന്ന മാർകഴി കലശം സമാപിച്ചു. സമാപന ദിവസമായ ഇന്നലെ രാവിലെയും വൈകിട്ടും ആനപ്പുറത്ത് എഴുന്നള്ളിപ്പും നടന്നു.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി മേൽ ശാന്തിമാരായ ടി.ഡി.നാരായണൻ നമ്പൂതിരി, ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനൂപ് നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിലാണ് കലശം നടന്നത്.
തിരുവിതാംകൂർ മഹാരാജാവിന്റ കൽപനയാൽ നടത്തുന്നത് കൊണ്ട് കൽപിച്ചു കലശം എന്നും അറിയപ്പെടുന്നു. തിരുവിതാംകൂർ മഹാരാജാവിന്റെ ജന്മ നക്ഷത്രം വരുന്ന വിധമാണ് കലശം നടത്തിവരുന്നത്.