വൈക്കം : ട്രെയിനിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ബുധനാഴ്ച വൈകിട്ട് 4 മണിയോടെ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോഴാണ് സംഭവം.
ട്രെയിൻ നമ്പർ 22113 ലോക്മാന്യ തിലക് - കന്യാകുമാരി സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.
കർണ്ണാടക ഗാലി ജില്ലയിൽ തകർകോട് ബെണ്ടേക്കാനയിൽ റഫീക്ക് (38) ആണ് മരിച്ചത്. ഇയാൾ ഗോവയിൽ നിന്ന് കയറിയതാണെന്ന് സംശയം.
ഇയാളുടെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചു. ഇന്നലെ രാത്രി ട്രെയിനിൽ കയറിയ ശേഷം ഉറങ്ങാൻ കിടന്നതാണ്.
വീട്ടുകാർ ഫോണിൽ വിളിച്ചിട്ടും എടുക്കാതെ വന്നതിനെ തുടർന്ന് റെയിൽവേ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പിറവം റോഡ് സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പോലീസ് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടർന്ന് പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
യുവാവിന് രാവിലെ മുതൽ അനക്കമൊന്നുമില്ലായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന യാത്രക്കാർ പറഞ്ഞു.