Advertisment

വൈക്കത്ത് ക്ഷേത്രോത്സവത്തിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു; പാപ്പാനെ തട്ടി തെറിപ്പിച്ച ശേഷം ആന തിരികെ വന്ന് ചിവിട്ടുകയായിരുന്നു; മരിച്ചത് പകരക്കാരനായി എത്തിയ രണ്ടാം പാപ്പാന്‍ അരവിന്ദ്

ചങ്ങല ഇടാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദിനെ മുന്‍കാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
vaikom 8Untitled.jpg

വൈക്കം: വൈക്കം ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ചു നടന്ന വിളക്ക് എഴുന്നള്ളിപ്പിനിടെ ആന രണ്ടാം പാപ്പാനെ ചവിട്ടി കൊന്നു. പനച്ചിക്കാട് പത്താമുട്ടം ചിറയില്‍ വീട്ടില്‍ അരവിന്ദ് (26) ആണ് മരിച്ചത്.

Advertisment

ബുധനാഴ്ച രാത്രി ഒന്‍പതരയോടെയായിരുന്നു സംഭവം. ചങ്ങല ഇടാന്‍ ശ്രമിക്കുന്നതിനിടെ അരവിന്ദിനെ മുന്‍കാലിനു തട്ടിമറിച്ചിട്ടശേഷം ചവിട്ടി കൊല്ലുകയായിരുന്നു. തുടര്‍ന്ന് വൈക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍.

തോട്ടയ്ക്കാട് കുഞ്ഞുലക്ഷ്മി എന്ന ആനയാണ് അരവിന്ദിനെ ചവിട്ടിയത്. ഗുരുതരമായി പരുക്കേറ്റ അരവിന്ദിനെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും നാട്ടുകാരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരു മാസം മുമ്പാണ് അരവിന്ദ്, കുഞ്ഞുലക്ഷ്മി എന്ന ആനയുടെ രണ്ടാം പാപ്പാനായി ജോലിക്കു കയറിയത്.

കഴിഞ്ഞ ഓണത്തിനാണ് അരവിന്ദിന്റെ പിതാവ് മനോജ് മരിച്ചത്. ഇതേ തുടര്‍ന്ന് ആനപ്പണി ഒഴിവാക്കിയ അരവിന്ദ്, മറ്റു ജോലികളുമായി മുന്നോട്ടു പോവുകയായിരുന്നു. ഇതിനിടെയാണ് വീണ്ടും മറ്റൊരു പാപ്പാനു പകരമായി ആനക്കൊപ്പം പോകാന്‍ വിളിച്ചത്.  

മൃതദേഹം ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് : മിനി , സഹോദരി കാവ്യ.

Advertisment