കുറവിലങ്ങാട്: സ്വരുമ പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തിൽ വയോജന ദിനാചരണം നടത്തി. ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഉദ്ഘാടനം ചെയ്തു. സ്വരുമ സെക്രട്ടറി ജോയി മുണ്ടാമ്പള്ളി അധ്യക്ഷത വഹിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, സ്വരുമ കമ്മിറ്റി കൺവീനർ പ്രഫ. എം.ജെ ജോസഫ് മറ്റം, മുഹമ്മദ് റിയാസ്, സക്കറിയ ഞാവള്ളിൽ, രാജു പ്രണവം, ജോർജ് കോര, ബെന്നി കോച്ചേരി,
ദീപ്തി കെ. ഗോപാലൻ, ബിജിമോൾ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. ജനപ്രതിനിധികളും വോളണ്ടിയർമാരും സാന്ത്വനപരിചരണത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു.
കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് യൂണിറ്റ് നടത്തിയ വയോജനദിനാചരണം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.