/sathyam/media/media_files/MmSCC42Zq32WmEfDIATj.jpg)
കോട്ടയം: വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2020-25 വര്‍ഷം നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങളുടെ വികസന രേഖ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു.
മാതൃകാപരമായ വികസന പ്രവര്‍ത്തനങ്ങളാണ് വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കിയതെന്ന് മന്ത്രി വിലയിരുത്തി.
പൊന്‍കുന്നം രാജേന്ദ്രമൈതാനത്ത് നടന്ന പരിപാടിയില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ.മണി അധ്യക്ഷത വഹിച്ചു.
25 വര്‍ഷം ജനപ്രതിനിധിയായി സേവനമനുഷ്ടിച്ച ബ്ലോക്ക് പഞ്ചായത്തംഗം ഷാജി പാമ്പൂരി, ഗിരീഷ് എസ്.നായര്‍ എന്നിവരെ മന്ത്രി ആദരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ചിറക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍. ഗിരീഷ് കുമാര്‍, വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ലതാ ഷാജന്‍, പി.എം.ജോണ്‍, ബി. രവീന്ദ്രന്‍ നായര്‍, വര്‍ഗീസ് ജോസഫ്, ചിറക്കടവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശ്രീലത സന്തോഷ് ,അഡ്വ. ജയാ ശ്രീധര്‍, എം.ജി. വിനോദ്, സുമേഷ് ആന്‍ഡൂസ്, ആന്റണി മാര്‍ട്ടിന്‍, കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. സാവന്‍ സാറാ മാത്യു, ബി.ഡി.ഒ. പി.എന്‍. ഗീത എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us