വെച്ചൂർ ഗ്രാമപഞ്ചായത്ത് വികസന സദസ് ബുധനാഴ്ച

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ബീന അധ്യക്ഷത വഹിക്കും

New Update
VIKASANA SADAS

കോട്ടയം : വെച്ചൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ്  അംബിക മാർക്കറ്റിന് സമീപമുള്ള സെന്റ്.മേരീസ് പാരീഷ് ഹാളിൽ ബുധനാഴ്ച നടക്കും.

Advertisment

രാവിലെ10 ന് സി.കെ. ആശ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ എസ്. ബീന അധ്യക്ഷത വഹിക്കും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, ബ്ളോക്ക് പഞ്ചായത്ത് അംഗം വീണ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഗീത സോമൻ, മിനിമോൾ കോട്ടയ്ക്കൽ, ശാന്തിനി,എൻ.സഞ്ജയൻ, എൻ. സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.വി. റംല, സി.ഡി.എസ് ചെയർപേഴ്സൺ മിനി സരസൻ എന്നിവർ പങ്കെടുക്കും.

Advertisment