വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രിയിലെ പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാസ്ഥാനം നടത്തി മന്ത്രി വീണാ ജോർജ്

ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു

New Update
veena george 22

കോട്ടയം: വെളിയന്നൂർ സർക്കാർ ആയുർവേദ ആശുപത്രി പുതിയ ഒ.പി ബ്ലോക്കിന്റെ ശിലാസ്ഥാപനം ആരോഗ്യ വനിതാക്ഷേമ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ്   ഓൺലൈനായി നിർവഹിച്ചു. 

Advertisment

 ആയുർവേദ ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ മോൻസ് ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. 

 ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി,  സ്ഥിരം സമിതി അധ്യക്ഷരായ സണ്ണി പുതിയിടം, അർച്ചന  രതീഷ്, ജോമോൻ ജോണി, ഗ്രാമപഞ്ചായത്തംഗങ്ങളായ തങ്കമണി ശശി, ജിമ്മി ജെയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യു, ഉഷ സന്തോഷ്, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടർ ഡോ. കെ.എസ്. പ്രിയ,, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. പി. രാജശ്രീ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ എന്നിവർ പങ്കെടുത്തു.

Advertisment