/sathyam/media/media_files/2025/10/17/veli1-2025-10-17-18-26-28.jpg)
വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
കോട്ടയം: സമസ്ത മേഖലയിലും നേട്ടങ്ങൾ കൈവരിക്കാൻ വെളിയന്നൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചുവെന്ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ്.
വികസന മേഖലയിൽ പുതിയ മാതൃകയാണ് വെളിയന്നൂർ ഗ്രാമപഞ്ചായത്ത് നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടിസ്ഥാന മേഖലയിൽ ഉൾപ്പെടെ വലിയ മാറ്റങ്ങളാണ് സർക്കാർ നടപ്പിലാക്കിയിരിക്കുന്നത്. കൃത്യമായ കാഴ്ചപ്പാടോടെയാണ് ഓരോ കാര്യങ്ങളും സർക്കാർ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു.
വികസനസദസ് റിസോഴ്സ് പേഴ്സൺ കെ.പി. ജയകുമാർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്. സുനിൽ പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങളും അവതരിപ്പിച്ചു.
അങ്കണവാടിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണം, വയോജന ക്ലാസുകളുടെ പ്രവർത്തനം ശക്തമാക്കണം, പൂവക്കുളം - വികാസ് കവല - താമരക്കാട് റോഡ് സൗന്ദര്യവൽക്കരിക്കണം, തകർന്ന റോഡുകൾ പുനർ നിർമ്മിക്കാനുള്ള നടപടികൾ സ്വീകരിക്കണം എന്നീ നിർദേശങ്ങൾ പൊതുചർച്ചയിൽ ഉയർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സജേഷ് ശശി, വൈസ് പ്രസിഡന്റ് ജിനി സിജു, ജില്ലാ പഞ്ചായത്തംഗം പി.എം. മാത്യു, ഗ്രാമപഞ്ചായത്തംഗങ്ങളായ സണ്ണി പുതിയിടം, അർച്ചന രതീഷ്, ജോമോൻ ജോണി, തങ്കമണി ശശി, ജിമ്മി ജയിംസ്, ബിന്ദു ഷിജു, അനുപ്രിയ സോമൻ, ബിന്ദു സുരേന്ദ്രൻ, ബിന്ദു മാത്യു, ഉഷ സന്തോഷ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി തോമസ് ടി. പുൽത്തകടി എന്നിവർ പങ്കെടുത്തു.