/sathyam/media/media_files/2025/10/18/vikasana-sadas-2025-10-18-20-45-21.jpg)
കോട്ടയം: കിടങ്ങൂര്‍ ഗവണ്‍മെന്‍റ് എല്‍.പി. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ.ഇ.എം. ബിനു അധ്യക്ഷത വഹിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയ് പ്രോഗ്രസ് റിപ്പോര്‍ട്ട് പ്രകാശനവും മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ആര്‍. രാജിയും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എസ്.കെ. രാജീവും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റ്റീന മാളിയേക്കല്‍, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.ജി. വിജയന്‍, ജില്ലാ പഞ്ചായത്ത് അംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അശോക് കുമാര്‍ പൂതമന, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലൈസമ്മ ജോര്‍ജ്, മിനി ജെറോം, ബോബി മാത്യു, സുനി അശോകന്‍, രശ്മി രാജേഷ്, ഹേമ രാജു, അസിസ്റ്റന്റ് സെക്രട്ടറി മിനിജ പി. തോമസ് എന്നിവര്‍ പങ്കെടുത്തു.
പൊന്‍കുന്നം രാജേന്ദ്ര മൈതാനത്ത് നടന്ന ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ആര്‍. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്‍റെ വികസനരേഖ ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് പ്രകാശനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ എം. ഷെമീം ഗ്രാമപഞ്ചായത്ത് വികസനനേട്ടങ്ങള്‍ സെക്രട്ടറി എസ്. ചിത്രയും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സതി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ സുമേഷ് ആന്‍ഡ്രൂസ്, ആന്‍റണി മാര്‍ട്ടിന്‍, ടി.എന്‍. ശോഭന, ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍. ഗിരീഷ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി സേതുനാഥ്, ബി. രവീന്ദ്രന്‍ നായര്‍, ഷാജി പാമ്പൂരി എന്നിവര്‍ പങ്കെടുത്തു.
വാഴൂര്‍ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് തോമസ് വെട്ടുവേലില്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വികസനരേഖ ജില്ലാ പഞ്ചായത്ത് അംഗം ടി.എന്‍. ഗിരീഷ് കുമാര്‍ പ്രകാശനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസനനേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ അരുണ്‍ പി. സുരേന്ദ്രനും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി എന്‍. സൗമ്യയും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി. സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.