തലയോലപ്പറമ്പ്, കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് വെളളിയാഴ്ച നടക്കും

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ വികസന സദസ്സ് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ടൗൺഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും

New Update
VIKASANA SADAS

കോട്ടയം:  തലയോലപ്പറമ്പിലെ വികസന സദസ്സ് രാവിലെ 11ന്  തലയോലപ്പറമ്പ് സെന്റ് ജോർജ് ചർച്ച് പാരിഷ് ഹാളിൽ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്യും.

Advertisment

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസെന്റ് അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ആർ. അമ്പിളി പഞ്ചായത്തുതല വികസന പ്രവർത്തനങ്ങളുടെ അവതരണം നടത്തും. തുടർന്ന് ഭാവിവികസനത്തേപ്പറ്റി തുറന്ന ചർച്ചയും സംഘടിപ്പിക്കും.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ കൊട്ടുകാപ്പിളളി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, ജില്ലാ പഞ്ചായത്തംഗം ടി. എസ്. ശരത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സെലീനാമ്മ ജോർജ്ജ്, ശ്രുതി ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിസമ്മ ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എം.ടി. ജയമ്മ, കെ.പി. ഷാനോ, അഞ്ജു ഉണ്ണികൃഷ്ണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ. ഷാജിമോൾ, അനി ചെളളാങ്കൽ, കെ. ആശിഷ്, ജോസ് വേലിക്കകം, വിജയമ്മ ബാബു, സജിമോൻ വർഗീസ്, അനിത സുഭാഷ്, എം.എ. നിസാർ, സേതുലക്ഷ്മി അനിൽകുമാർ, ഡൊമിനിക് ചെറിയാൻ എന്നിവർ പങ്കെടുക്കും.

കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ  വികസന സദസ്സ് രാവിലെ 11ന് കാഞ്ഞിരപ്പള്ളി ടൗൺഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിക്കും.

സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്. സജീഷും ഗ്രാമപഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി.ആർ. നിഷയും അവതരിപ്പിക്കും. തുടർന്ന് ഭാവി വികസനത്തെപ്പറ്റി തുറന്ന ചർച്ച നടക്കും.

കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിതാ രതീഷ്, വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മായിൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ഷക്കീല നസീർ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ റിജോ വാളന്തറ, മഞ്ജു മാത്യു, ബിജു ചക്കാല, ജില്ലാ പഞ്ചായത്ത് അംഗം ജെസി ഷാജൻ എന്നിവർ പങ്കെടുക്കും.

Advertisment