New Update
/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: വെളിയന്നൂർ, കൊഴുവനാൽ, തൃക്കൊടിത്താനം, കൂട്ടിക്കൽ ഗ്രാമപഞ്ചായത്തുകളിലെ വികസന സദസ് വെള്ളിയാഴ്ച(ഒക്ടോബർ 17) നടക്കും.
Advertisment
വെളിയന്നൂർ ഗ്രാമപഞ്ചായത്തിലെ വികസനസദസ് വെളളിയാഴ്ച രാവിലെ 10 ന് സർക്കാർ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുന്ന പരിപാടിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു ജോൺ ചിറ്റേത്ത് അധ്യക്ഷത വഹിക്കും.
കൊഴുവനാൽ ഗ്രാമപഞ്ചായത്തിലെ വികസനസദസ് വെളളിയാഴ്ച രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലതാ പ്രേംസാഗർ ഉദ്ഘാടനം ചെയ്യും.
കൊഴുവനാൽ സെന്റ് ജോൺ നെപുംസ്യാൻസ് ഫോറോനാ പളളി ഹാളിൽ നടക്കുന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ബിജു അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൻ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.