/sathyam/media/media_files/2024/12/08/7CXx3BU02s0GtiBvSCmM.jpg)
കോട്ടയം: ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ വികസന സദസ് നടന്നു.
സര്‍ക്കാരിന്‍റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന നേട്ടങ്ങള്‍ അവതരിപ്പിക്കുകയും ജനങ്ങളില്‍നിന്ന് വികസന ആശയങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്ന പരിപാടി പാമ്പാടി മണര്‍കാട് ഗ്രാമപഞ്ചായത്തുകളില്‍ സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്തു.
ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളില്‍ സമാനതകളില്ലാത്ത മുന്നേറ്റം നടത്താന്‍ സമീപ വര്‍ഷങ്ങളില്‍ കേരളത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
പാമ്പാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തിന്‍റെ വികസനരേഖ മന്ത്രി പ്രകാശനം ചെയ്തു. പ്രസിഡന്‍റ് ഡാലി റോയി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ റാം മോഹനും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശാലിനി വര്‍ഗീസും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി. ഹരികുമാര്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ സന്ധ്യ രാജേഷ്,സാബു എം. എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി.എം. മാത്യു, മറിയാമ്മ എബ്രഹാം, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുനിത ദീപു, കുര്യന്‍ കുഴിയിടത്തറ, ആശ സണ്ണി,സംസ്ഥാന സഹകരണ യൂണിയന്‍ ഡയറക്ടര്‍ കെ.എം.രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
മണര്‍കാട് ആവെ മരിയ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് മുഖ്യപ്രഭാഷണം നടത്തി.
യുവജനങ്ങള്‍ക്കായി പൊതുകളിയിടങ്ങള്‍ നിര്‍മിക്കുക, കുടുംബശ്രീ ഹെല്‍ത്ത് ഡെസ്‌ക് ആരംഭിക്കുക, എം.സി.എഫ് വിപുലീകരണം തുടങ്ങിയ ആശയങ്ങള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ന്നു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ ശ്രുതി പോളും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ആര്‍. ശ്രീകാന്തും അവതരിപ്പിച്ചു.
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ബെറ്റി റോയി, മണര്‍കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജെസ്സി ജോണ്‍, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ രാജീവ് രവീന്ദ്രന്‍, ഫിലിപ്പ്, രജിത അനീഷ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രേമ ബിജു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പൊന്നമ്മ രവി,ജോളി എബ്രഹാം, ബിനു രാജു, ജാക്‌സണ്‍ മാത്യു, ജോമോള്‍ ജിനേഷ് എന്നിവര്‍ പങ്കെടുത്തു.