New Update
/sathyam/media/media_files/puOcYfomyp5Nnwns2p1v.jpg)
കോട്ടയം: ടി.വി. പുരം ഗ്രാമപഞ്ചായത്തിലെ വികസന സദസ് സി.കെ. ആശ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീജി ഷാജി അധ്യക്ഷത വഹിച്ചു.
Advertisment
ഗ്രാമപഞ്ചായത്ത് വികസനരേഖ സി.കെ. ആശ എം.എല്‍.എ. പ്രകാശനം ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ കെ.ജി. മാത്യുവും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ സെക്രട്ടറി ജി. സനില്‍കുമാറും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ബിജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് വി.കെ. ശ്രീകുമാര്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ഹൈമി ബോബി, പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അനിയമ്മ അശോകന്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, സെക്രട്ടറി ജി. സനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.