/sathyam/media/media_files/2025/10/03/vikasana-sadas-2025-10-03-01-24-32.jpg)
കോട്ടയം: മാടപ്പള്ളി, കുറിച്ചി ഗ്രാമപഞ്ചായത്തുകളിലെ വികസനസദസ് അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
പെരുമ്പനച്ചി സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന മാടപ്പള്ളി പഞ്ചായത്തിലെ വികസന സദസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് മണിയമ്മ രാജപ്പന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ റിസോഴ്‌സ് പേഴ്‌സണ്‍ അരുണ്‍ പി. സുരേന്ദ്രനും ഗ്രാമപഞ്ചായത്തിന്‍റെ വികസന നേട്ടങ്ങള്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിജോ പി. ജോസഫും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരമേനോന്‍, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത്, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ പി.എ. ബിന്‍സണ്‍, ജോസഫ്, ആന്‍സി ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അലക്‌സാണ്ടര്‍ പ്രാക്കുഴി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.എം. നൗഫില്‍, ഫിലോമിന മാത്യു, കെ.കെ. മോഹനന്‍, സുജാത സാബു, വി.വി. വിനയകുമാര്‍, രതികല, സന്ധ്യ എസ്. പിള്ള, ശാന്തമ്മ ബിനു കുമാര്‍, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. വിനോദ്, അസിസ്റ്റന്‍റ് സെക്രട്ടറി പി.ആര്‍. സുനില്‍ എന്നിവര്‍ പങ്കെടുത്തു,