/sathyam/media/media_files/2025/10/03/jose-k-mani-mp-2025-10-03-18-54-33.jpg)
കോട്ടയം: ഞീഴൂര്‍ ഗ്രാമപഞ്ചായത്തിലെ വികസന സദസ് ജോസ്. കെ. മാണി എംപി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങേണ്ട അവസ്ഥ മാറിയെന്നും സേവനങ്ങള്‍ ജനങ്ങളുടെ അവകാശമായി മാറിക്കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീകല ദിലീപ് അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഹേമലത പ്രേംസാഗര്‍ വികസനരേഖ പ്രകാശനം ചെയ്തു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോസ് പുത്തന്‍കാലാ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളുടെ അവതരണം വികസന സദസ് റിസോഴ്‌സ് പേഴ്‌സണ്‍ ബി. ബിനീഷും പഞ്ചായത്തുതല വികസന പ്രവര്‍ത്തനങ്ങള്‍ അസിസ്റ്റന്‍റ് സെക്രട്ടറി എസ്. ശ്രീകുമാറും അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ജോണ്‍സണ്‍ കൊട്ടുകാപ്പളളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സ്‌കറിയ വര്‍ക്കി, നളിനി രാധാകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ബീന ഷിബു, രാഹുല്‍ പി. രാജ്, ലില്ലി മാത്യു, ലിസ്സി ജീവന്‍, പി. ആര്‍. സുഷ്മ, ഡി. അശോക് കുമാര്‍, ജോമോന്‍ മറ്റം, ശ്രീലേഖ മണിലാല്‍, തോമസ് പനയ്ക്കന്‍ എന്നിവര്‍ പങ്കെടുത്തു.