കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ നിർമാണം പൂർത്തിയായ സ്മാർട്ട് വില്ലേജ് ഓഫീസിൻറ ഉദ്ഘാടനം റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി കെ. രാജൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യ്തു.
ഏറ്റവും വേഗത്തിൽ വില്ലേജ് ഓഫീസുകളിലെ സേവനം ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് സ്മാർട്ട് വില്ലേജ് ഓഫീസുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു.
കേരളത്തിലെ അറുനൂറോളം വില്ലേജ് ഓഫീസുകൾ സ്മാർട്ട് വില്ലേജ് ഓഫീസുകളായെന്നും വില്ലേജ് ഓഫീസുകളിൽ നിന്നും ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഡിജിറ്റൽ റവന്യൂ കാർഡ് രൂപത്തിലേക്ക് സമീപഭാവിയിൽ തന്നെ മാറുമെന്നും മന്ത്രി പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/07/05/kooroppada-2-2025-07-05-17-40-29.jpg)
അഡ്വ. ചാണ്ടി ഉമ്മൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. വില്ലേജ് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി സൗജന്യമായി ഭൂമി വിട്ടു നൽകിയ ആശാരിപ്പറമ്പിൽ വി.ജി ഗോപാലപിള്ളയുടെ മകൾ കാർത്യായനിഅമ്മയെ ചടങ്ങിൽ ചാണ്ടി ഉമ്മൻ എം.എൽ.എ ആദരിച്ചു.
ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, കൂരോപ്പട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി മാത്യു, എ.ഡി.എം. എസ്. ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം രാധാ വി. നായർ, കൂരോപ്പട ഗ്രാമപഞ്ചായത്ത് അംഗം രാജി നിധീഷ്മോൻ, കോട്ടയം താഹസീൽദാർ എസ്. എൻ അനിൽകുമാർ എന്നിവർ പങ്കെടുത്തു.