New Update
/sathyam/media/media_files/2026/01/22/brib-2026-01-22-18-18-58.jpg)
പൊന്‍കുന്നം: സ്ഥലത്തിന്റെ പോക്കു വരവിനെത്തിയ ആളോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ പിടികൂടി കോട്ടയം വിജിലന്‍സ് സംഘം. വില്ലേജ് ഓഫീസര്‍ ബിജുവാണു പിടിയിലായത്.
Advertisment
അപേക്ഷകനോട് ആയിരം രൂപാ നേരത്തെ കൈപ്പറ്റിയ ബിജു പിന്നെയും രണ്ടായിരം രൂപാ കുടി ആവശ്യപ്പെടുകയായിരുന്നു.
നിര്‍ബന്ധം തുടര്‍ന്നപ്പോള്‍ ഇദ്ദേഹം വിജിലന്‍സിനെ അറിയിക്കുകയും അവര്‍ നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ രൂപാ വില്ലേജ് ഓഫീസര്‍ക്കു കൈമാറിയപ്പോള്‍ വിജിലന്‍സ് സംഘം എത്തി പിടികൂടുകയായിരുന്നു.
മേഖലാ എസ്.പി ആര്‍ വിനുവിന്റെ നിര്‍ദേശ പ്രകാരം ഡിവൈ.എസ്.പി വി.ആര്‍ രവികുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് അറസ്റ്റു ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us