/sathyam/media/media_files/2026/01/29/budget-2026-2026-01-29-18-25-24.jpg)
കോട്ടയം: നേരേകടവു മുതല്‍ ഉദയനാപുരം വരെ നീളുന്ന മൂന്നര കിലോമീറ്റര്‍ റോഡിനു വീതി കൂട്ടാനും പത്തു കോടി.
നിര്‍ദ്ദിഷ്ട തുറവൂര്‍ - പമ്പ സംസ്ഥാന പാതയുടെ ഭാഗവും കോട്ടയം ജില്ലയിലെ ഉദയനാപുരം പഞ്ചായത്തിനയും ആലപ്പുഴ ജില്ലയിലെ തൈക്കാട്ടുശേരി പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന നേരേകടവ്- മാക്കേക്കടവ് പാലം നിര്‍മാണവുമായി ബന്ധപ്പെട്ടാണ് റോഡ് നവീകരണം വരുന്നത്.
മൂന്നര കിലോമീറ്റര്‍ റോഡിനു നിലവില്‍ ആവറേജ് 4 മീറ്റര്‍ വീതി മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളില്‍ നിന്നും ഭൂമി ഏറ്റെടുത്ത് 11 മീറ്റര്‍ വീതിയില്‍ നിലവിലുള്ള കലുങ്കുകള്‍ പുതുക്കി പണിത് ആധുനിക നിലവാരത്തിലുള്ള റോഡ് നിര്‍മിക്കുന്നതിന് ഏകദേശം 85 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നുണ്ട്.
എന്നാല്‍ ബജറ്റില്‍ പദ്ധതിക്കായി നീക്കിവെച്ചതു പത്തു കോടി മാത്രമാണ്.
ബജറ്റില്‍ ഈ പദ്ധതി സര്‍ക്കാര്‍ പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ഉണ്ടായിരുന്നത്. ഈ വിഷയത്തില്‍ അടിയന്തിര തീരുമാനമുണ്ടാക്കണമെന്നാവശ്യപ്പെട്ടു മുഖ്യമന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്നിവര്‍ മുമ്പാകെ സി.കെ. ആശ എം.എല്‍.എ നിവേദനങ്ങളും വിശദമായ പദ്ധതിയും സമര്‍പ്പിച്ചിരുന്നു.
പക്ഷേ, പത്തു കോടി മാത്രമാണു കിട്ടയത്. ഈ തുകയ്ക്കു പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ മാത്രമേ സാധിക്കൂ എന്നാണു വിമര്‍ശനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us