/sathyam/media/media_files/2026/02/18/hospital-2026-02-18-17-35-30.jpg)
കോട്ടയം: സംസ്ഥാനത്ത് ഓരോ ദിവസവും പനിബാധിതരുടെ എണ്ണമേറുന്നു. പരീക്ഷാക്കാലത്തിലേക്ക് വിദ്യാര്‍ഥികള്‍ ഒരുങ്ങുന്ന സമയത്ത് പനി പടരുന്നത് രക്ഷിതാക്കളില്‍ ആശങ്കയ്ക്കു കാരണമാകുന്നു.
ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ പനി മാറിയാലും തൊണ്ടവേദനയും ചുമയും മാറാന്‍ ആഴ്ചകള്‍ വേണ്ടിവരുമെന്നത് പല രോഗികളെയും ദുരിതം വര്‍ധിപ്പിക്കുന്നു. പലർക്കും ദിവസങ്ങളോളം ശബ്ദ നഷ്ടം വരെ ഉണ്ടായി.
ചെറിയ പനിയില്‍ തുടങ്ങി രണ്ടും മൂന്നും ദിവസം ശക്തമായി പനിക്കുകയും ഒപ്പം തൊണ്ടയ്ക്ക് അണുബാധയുണ്ടാകുന്നതാണ് ഇപ്പോള്‍ പടരുന്ന പനിയുടെ രീതി.
തൊണ്ടയിലെ അണുബാധ മൂലം തുടര്‍ച്ചയായ ചുമയ്ക്കും പലര്‍ക്കും ദിവസങ്ങളോളം ശബ്ദ നഷ്ടത്തിനും കാരണമാകുന്നു.
പ്രായമേറിയവരിലും കുട്ടികള്‍ക്കുമാണു ചുമ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
കാലാവസ്ഥയിലെ വ്യതിയാനമാണു പനി പടരാന്‍ കാരണമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം.
രാവിലെ നേരിയ തണുപ്പുണ്ടെങ്കിലും പിന്നിട് കൂടിയ ചൂടാണ്. ഈ സമയങ്ങളില്‍ തണുത്ത വെള്ളം കുടിക്കുന്നതുള്‍പ്പെടെയുള്ളതു പനിയ്ക്കും ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുണ്ട്.
പകര്‍ച്ചപ്പനിയ്‌ക്കൊപ്പം വയറിളക്ക രോഗവും പടരുന്നുണ്ട്.
വേനല്‍ ശക്തമായതിനു പിന്നാലെ, കുടിവെള്ളം മലിനമാകുന്നതിന്റെ ലക്ഷണമാണു രോഗം വര്‍ധിക്കുന്നതു വിരല്‍ ചൂണ്ടുന്നതെന്ന് അധികൃതര്‍ പറയുന്നു.
ദാഹം കലശലാകുമ്പോള്‍ എവിടെ നിന്നു ലഭിക്കുന്ന ലഭിക്കുന്ന വെള്ളവും കുടിക്കേണ്ടി വരുന്ന സാഹചര്യം രോഗം വര്‍ധിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ മുന്നിറിയിപ്പ് നല്‍കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us