/sathyam/media/media_files/2025/10/03/meeting-2025-10-03-15-43-05.jpg)
കോട്ടയം: ഭാവി കേരളത്തെ പുരോഗമനപരവും വികസിതവുമാക്കുക എന്ന ലക്ഷ്യത്തോടെ വിഷൻ 31 ന്റെ ഭാഗമായി സംസ്ഥാന സർക്കാർ കോട്ടയത്ത് സംഘടിപ്പിക്കുന്ന സഹകരണ സെമിനാറിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടിയുള്ള സ്വാഗതസംഘം രൂപീകരണ യോഗം നാളെ (5-10-2025)നടക്കും.
കേരളം രൂപീകരണത്തിന്റെ 75 വർഷം 2031 -ൽ പൂർത്തിയാകുന്നതിന്റെ പശ്ചാത്തലത്തിൽ, കഴിഞ്ഞകാല വളർച്ച വിലയിരുത്തി ഭാവി വികസനം ആസൂത്രണം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാനത്തിന്റെ വിവിധ മേഖലകളിലായി 33 വിഷയങ്ങളിൽ സംസ്ഥാനതലസെമിനാറുകൾ സംഘടിപ്പിക്കുന്നത്.
സാഹിത്യ പ്രവർത്തക സഹകരണസംഘം ഹാളിൽ ഉച്ചയ്ക്ക് 2 ന് നടക്കുന്ന സ്വാഗതസംഘം യോഗം സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി.സജിത്ത് ബാബു ഐ.എ.എസ്. ഉദ്ഘാടനം ചെയ്യും.
ജനപ്രതിനിധികൾ സഹകാരികൾ എന്നിവർ പങ്കെടുക്കും. ഒക്ടോബർ 25 നാണ് സെമിനാർ നടക്കുക. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2000 പേർ സെമിനാറിൽ പങ്കെടുക്കും.